Skip to main content

ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന  വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 14 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പോളിങ് സ്റ്റേഷനുകളായ എ.എം.എല്‍.സി സ്‌കൂള്‍ മണ്ടകക്കുന്ന്, മരാട്ടപ്പടി ജി.എം.എല്‍.പി സ്‌കൂള്‍, ചെമ്പ്രശ്ശേരി എ.യു.പി.എസ് താലപ്പൊലിപ്പറമ്പ്, ജി.എല്‍.പി സ്‌കൂള്‍ തെയ്യാമ്പാടിക്കുത്ത്, എ.യു.പി.സ്‌കൂള്‍ ചെമ്പ്രശ്ശേരി എസ്റ്റേറ്റ്, ജി.എം.എല്‍.പി.സ്‌കൂള്‍ ഒടോമ്പറ്റ എന്നീ സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 13നും 14നും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പുറത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പോളിങ് സ്റ്റേഷനുകളായ ജി.യു.പി.സ്‌കൂള്‍ എടക്കനാട്, മുട്ടന്നൂര്‍ 55 നമ്പര്‍ അങ്കണവാടി, മരവന്ത ഐ.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി ശാസ്താ എ.എല്‍.പി. സ്‌കൂള്‍,  കാവിലക്കാട് പി.എച്ച്.സി സബ് സെന്റര്‍, ജി.യു.പി.എസ് പുറത്തൂര്‍, കാവിലക്കാട് ഡി.വി.എ.എല്‍.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് പുറത്തൂര്‍, എടക്കാട് 52 നമ്പര്‍ അംഗന്‍വാടി എന്നീ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 13, 14 തിയ്യതികളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
മംഗലം ഗ്രാമ പഞ്ചായത്തിന്റെ പിരധിയില്‍പ്പെടുന്ന പോളിങ് സ്റ്റേഷനുകളായ ഐ.സി.എസ്. മദ്രസ, യത്തീംഖാന പെരുന്തിരുത്തി, എ.എം.എല്‍.പി. സ്‌കൂള്‍ പെരുന്തിരുത്തി, കാവനൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന മിസ്ബാഹുല്‍ ഹുദാ മദ്രസ എളയൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 13നും 14നും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

 

date