സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല 13ന്
പീരുമേട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പീരുമേട് താലൂക്കില സ്വയംതൊഴില്‍ സംരംഭകര്‍ക്കായി ഒരു ബോധല്‍ക്കരണ ശില്‍പ്പശാല നടത്തുന്നു. സ്വയംതൊഴില്‍ പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടപ്പിലാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ച് യുവതീ യുവാക്കള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് പ്രയോജനകരമാകുന്ന വിധമാണ് ശില്‍പശാല നടത്തുന്നത്. ശില്‍പശാലയുടെ ഉദ്ഘാടനം ഫെബ്രുവരി 13ന് രാവിലെ 10 ന് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി നിര്‍വ്വഹിക്കും. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി വിനോദിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ത്രിഭുവനരാജ് എസ് മുഖ്യപ്രഭാഷണം നടത്തും. പോള്‍ വര്‍ഗ്ഗീസ്, അശ്വതി പി.എ, പീരുമേട് എംപ്ലോയ്‌മെന്റ് ഓപീസര്‍ കെ.ആര്‍ ജയകൃഷ്ണന്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അനില്‍കുമാര്‍ പി.ജി എന്നിവര്‍ സംസാരിക്കും. ചടങ്ങിനുശേഷം സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ച് എം.ഐ പ്രകാശന്‍ ക്ലാസെടുക്കും.
- Log in to post comments