Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ 21 മുതല്‍ 25 വരെ

 

പറക്കോട് അഡീഷണല്‍ ഐസിഡിഎസിന്റെ പരിധിയിലുള്ള ഏറത്ത് പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സെലക്ഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ 21 മുതല്‍ 25 വരെ ആയിരിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ജനുവരി 10ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഈ മാസം 21നും 11ലേത് 22നും 14ലേത് 23നും 15ലേത് 25നും നടക്കും. ഇന്റര്‍വ്യൂവിന് അറിയിപ്പ് ലഭിച്ച ഉദേ്യാഗാര്‍ഥികള്‍ നിശ്ചിത ദിവസം രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍: 04734 216444.           (പിഎന്‍പി 521/19)

date