Skip to main content

വിധവകള്‍ക്ക് 11,07,00 രൂപയുടെ ധനസഹായം നല്‍കി

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളിലേക്ക് കടക്കുന്ന വേളയില്‍ ഇതിനകം തന്നെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കുന്നതിനായി 2018-19 സാമ്പത്തിക വര്‍ഷം 114 പേര്‍ക്ക്  11,07,000 രൂപ നല്‍കി.  സര്‍ക്കാരിന്റെ അഭയകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം വിതരണം ചെയ്തത്. വനിതകള്‍ ഗൃഹനാഥരായ 122 വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി 6,25,500 രൂപ ധന സഹായവും വിധവാ പുനര്‍വിവാഹ ധന സഹായമായി 50,000 രൂപയും നല്‍കി.
സ്ത്രീകള്‍ക്ക് അവരുടെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവിലും പ്രസവാനന്തരവും അവര്‍ക്കുണ്ടാകുന്ന വേതന നഷ്ടം ഭാഗികമായി നികത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം  11,34,49,000 രൂപയും വിതരണം ചെയ്തു.കൂടാതെ പി എം എം വി വൈ പദ്ധതി പ്രകാരം ജില്ലയിലെ 32476 ഗുണഭോക്താക്കള്‍ക്ക് 11,34,49,000 രൂപയുടെ ധനസഹായവും നല്‍കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വനിതാ ശിശു വികസന വകുപ്പ് ജില്ലയിലെ 29 ഐ.സി.ഡി.എസ് ഏരിയകളിലായി 75 ബ്രെസ്റ്റ് ഫീഡിഡ് റൂമുകളും സജ്ജീകരിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 155 ബ്രെസ്റ്റ് ഫീഡിങ് റൂമുകള്‍ കൂടി സജ്ജീകരിക്കും. അതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

date