Skip to main content

മറ്റു വാര്‍ത്തകള്‍ ജില്ലയില്‍ മൂന്ന് വാര്‍ഡുകളില്‍ നാളെ (ഫെബ്രുവരി 14) ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍ സാമഗ്രികള്‍ ഇന്ന് (ഫെബ്രുവരി 13)വിതരണം ചെയ്യും

ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഇലക്‌ട്രോണിക് വോട്ടിങ് മെഷിനുകളും മറ്റ് ഇലക്ഷന്‍ സാമഗ്രികളും ഇന്ന് (ഫെബ്രുവരി 13) വിതരണം ചെയ്യും. മൂന്ന് വാര്‍ഡുകളിലായി ക്രമീകരിച്ചിരിക്കുന്ന 30 ബൂത്തകളി ലേക്കായി 46 വോട്ടിങ് മെഷീനുകള്‍ വിതരണത്തിന് തയ്യാറായി. എല്ലാ പോളിങ് സ്റ്റേഷനുകളിലും പരിശീലനം ലഭിച്ച  ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു.
തിരൂര്‍ ബ്ലോക്കില്‍ പുറത്തൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പാണ്ടിക്കാട് ചെമ്പ്രശ്ശേരി, കാവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇളയൂര്‍ എന്നിവിടങ്ങളിലാണ് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പുറത്തൂരില്‍ 20 ബൂത്തുകളും ചെമ്പ്രശ്ശേരിയില്‍ 16 ബൂത്തും ഇളയൂരില്‍ രണ്ടു ബൂത്തുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നു വാര്‍ഡുകളിലായി 14 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ഇളയൂര്‍ വാര്‍ഡിലാണ്. എട്ടു സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍  15 ന് രാവിലെ 10ന് നടക്കും.

 

date