Skip to main content

ആരോഗ്യ ജാഗ്രത: ജില്ലാതല ഉദ്ഘാടനം ഇന്ന് (14)

 

പകര്‍ച്ചവ്യാധി പ്രതിരോധന-നിയന്ത്രണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 വീണാജോര്‍ജ് എംഎല്‍എ കോഴഞ്ചേരിയില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹന്‍, ലത വിക്രമന്‍, കടമ്മനിട്ട കരുണാകരന്‍, എം.എസ്.സിജു, കല അജിത്ത്, ഗീതാ വിജയന്‍, ഉഷാകുമാരി, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

                   (പിഎന്‍പി 537/19)

date