ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീസ്കൂള്‍ : ജില്ലാതല ഉദ്ഘാടനം ഇന്ന് (14)
ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീസ്കൂള്‍ ജില്ലാതല ഉദ്ഘാടനവും അടൂര്‍ ഗവണ്മെന്റ് യു.പി, എല്‍.പി സ്കൂളുകളുടെ പഠനോത്സവവും ഇന്ന് രാവിലെ 10ന് അടൂര്‍ ജിഎല്‍പി/യുപി സ്കൂള്‍ അങ്കണത്തില്‍ നടക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ നഗരസഭാധ്യക്ഷ ഷൈനി ബേബി പഠനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാം ഈപ്പന്, എസ്.വി.സുബിന്, അംഗം റ്റി.മുരുകേശ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സൂസി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ അന്നമ്മ എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ലാലിക്കുട്ടി, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.റ്റി.പി.കലാധരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 540/19)
- Log in to post comments