Skip to main content

ജില്ലാ പൈതൃക മ്യൂസിയം  :  പൈതൃക ശേഷിപ്പുകളുടെ ഏറ്റുവാങ്ങല്‍ നാളെ (15)

 

ജില്ലയുടെ പൈതൃകം വിളംബരം ചെയ്യുന്ന ജില്ലാ പൈതൃക മ്യൂസിയം കോന്നി ആനത്താവളത്തില്‍ തയ്യാറാകുന്നു. സംസ്ഥാന പുരാവസ്തുവകുപ്പ്, കേരളം മ്യൂസിയം, പന്തളം എന്‍എസ്എസ് കോളജ് ചരിത്രവിഭാഗം എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വെയില്‍ ശേഖരിച്ച പുരാവസ്തുക്കള്‍ നാളെ രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങും. ഇതോടനുബന്ധിച്ച് അടൂര്‍ പ്രകാശ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി ആനത്താവളത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. പന്തളം എന്‍എസ്എസ് കോളജ് ചരിത്രവിഭാഗം മേധാവി ഡോ.ലേഖാപിള്ള പൈതൃക പര്യവേഷണം വിവരണം നടത്തും. ചടങ്ങില്‍ പൈതൃക ശേഷിപ്പ് സമാഹരണത്തില്‍ പങ്കെടുത്തവരെ അനുമോദിക്കും. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, തദ്ദേശഭരണ ഭാരവാഹികളായ ലീലാരാജന്‍, പ്രവീണ്‍ പ്ലാവിളയില്‍, പി.ഗീത, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ്.അബു, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റ്റി.കെ.കരുണദാസ്, ഡിഎഫ്ഒ കെ.എന്‍.ശ്യാംമോഹന്‍ലാല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ജില്ലയുടെ ചരിത്രവും പൈതൃകവും പശ്ചാത്തലമാക്കിയുള്ള സെമിനാറും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.                     (പിഎന്‍പി 541/19)

date