2018-19 വാര്‍ഷികപദ്ധതി നിര്‍വഹണം: 70.36 ശതമാനം ചെലവഴിച്ച് ഗ്രാമപഞ്ചായത്തുകള്‍
ജില്ലാ ആസൂത്രണ സമിതിയുടെ ശരിയായ പ്രവര്‍ത്തനങ്ങളിലൂടെയും ഏകോപനത്തിലൂടെയും വാര്‍ഷികപദ്ധതി നിര്‍വഹണത്തില്‍ ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഏറെ മുന്നില്‍. പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2019-2020 വര്‍ഷത്തെ പദ്ധതികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കിയപ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പദ്ധതികള്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ ആവശ്യമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷികപദ്ധതി ചെലവ് പ്രകാരം 70.36 ശതമാനം ചെലവഴിച്ച് ഗ്രാമപഞ്ചായത്തുകളാണ് ഏറെ മുന്നില്‍. ബ്ലോക്ക് പഞ്ചായത്തുകള്‍-67.41 ശതമാനം, നഗരസഭകള്‍ 58.91 ശതമാനം, ജില്ലാ പഞ്ചായത്ത് 52.21 ശതമാനം ഇങ്ങനെ ആകെ 65.52 ശതമാനം. എസ്സിഎ ടു എസ്സിഎസ്പി സ്‌കീമില്‍ ഉള്‍പ്പെടുത്തി 2018-19 വര്‍ഷം അഞ്ച് പദ്ധതികള്‍ക്ക് 50,60,000 രൂപയുടെ ഭരണാനുമതി നല്‍കി. ജില്ലാപഞ്ചായത്ത്, നാല് നഗരസഭകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, 53 ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെ ജില്ലയില്‍ 66 തദ്ദേശഭരണ സ്ഥാപനങ്ങളാണ് ജില്ലയില്‍ നിലവിലുള്ളത്.
പദ്ധതി നടത്തിപ്പ് പുരോഗമിച്ചുവരികയാണ്. 50 എസ്സി വനിതകള്‍ക്ക് ആടു വളര്‍ത്തല്‍ സഹായം, ഗോദാനം പശു യൂണിറ്റ്, പത്ത് എസ്സി വനിതകള്‍ക്ക് ബനാന, ചക്ക വാല്യു ആഡഡ് പ്രൊഡക്ട്സ് പരിശീലനം, പത്ത് എസ്സി വനിതകള്‍ക്കായി മലയാലപ്പുഴയില്‍ അക്ഷര പ്രിന്റിംഗ് പ്രസ്സ്, വിവിധ മത്സരപരീക്ഷാ പരിശീലനം എന്നിവയാണ് പദ്ധതികള്‍. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ജില്ലാ ക്ഷീരവികസനവകുപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എന്നിവര്‍ക്ക് ഈ പദ്ധതികളുടെ നിര്‍വഹണ ചുമതല ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നല്‍കിയിട്ടുള്ളത്. ഓഫീസില്‍ നിന്നും ആവശ്യമായ നര്‍ദ്ദേശങ്ങള്‍ നല്‍കുകയും സ്ഥലപരിശോധന നടത്തി പദ്ധതികളുടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നു. കൂടാതെ പ്രത്യേകം അവലോകന യോഗങ്ങള്‍ കൂടി പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണസമിതികള്‍ ഏകോപിപ്പിച്ചത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. കൂടാതെ ബ്ലോക്ക്/ജില്ലാതല അവലോകന യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുകയും സംശയങ്ങളും പ്രശ്നങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തത് പദ്ധതികളുടെ വേഗത കൂട്ടി. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും 2019-20 വാര്‍ഷിക പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. (പിഎന്‍പി 549/19)
- Log in to post comments