പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി നിലവില്‍ വന്നു. അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട പരിമിത കര്‍ഷക കുടുംബങ്ങള്‍ക്ക് (ഭര്‍ത്താവ്, ഭാര്യ, 18 വയസിന് താഴെയുള്ള മക്കള്‍ എന്നിവരുള്‍പ്പെട്ടത്) 6000 രൂപ വീതം പ്രതിവര്‍ഷം നല്‍കുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ അക്കൗണ്ടില്‍ തുക ലഭിക്കും. 2019 ഫെബ്രുവരി ഒന്നിന് കൈവശമുള്ള വസ്തുവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയില്‍ ചേരുന്നതിന് യോഗ്യത നിശ്ചയിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍, സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍, 10000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍, ഇന്‍കം ടാക്‌സ് അടയ്ക്കുന്നവര്‍, ഫ്രൊഫഷണലുകള്‍, പാട്ടകൃഷിക്കാര്‍, പട്ടയം ഇല്ലാത്തവര്‍, ആധാര്‍ ഇല്ലാത്തവര്‍, കൃഷിയോഗ്യമായ സ്ഥലം ഇല്ലാത്തവര്‍, 2019 ഫെബ്രുവരി ഒന്നിന് ശേഷം കൃഷി ഭൂമി വാങ്ങിയവര്‍ തുടങ്ങിയവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
യോഗ്യരായ കര്‍ഷകര്‍ ഫെബ്രുവരി 25ന് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട കൃഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. (പിഎന്‍പി 553/19)
- Log in to post comments