വിമുക്തി പ്രശ്‌നോത്തരി : കുന്നന്താനം സ്‌കൂളിന് ഒന്നാം സ്ഥാനം
സംസ്ഥാന ലഹരിവര്‍ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിന് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ കുന്നന്താനം എന്‍എസ്എസ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. കുമ്പനാട് എന്‍എംഎച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തുമ്പമണ്‍ എംജിഎച്ച്എസ്എസിന് ഒന്നാം സ്ഥാനവും എലിമുള്ളുംപ്ലായ്ക്കല്‍ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.
തൈക്കാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന ജില്ലാതല മത്സരം വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്.എസ്.രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ പി.വത്സല, ഹെഡ്മിസ്ട്രസ് എസ്.ലീലാമണി, പിറ്റിഎ പ്രസിഡന്റ് ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ക്ക് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.അന്‍സാരി ബീഗു സമ്മാനം വിതരണം ചെയ്തു. വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ഷാബു തോമസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. (പിഎന്‍പി 559/19)
- Log in to post comments