Skip to main content

ക്ഷീര കര്‍ഷക പാര്‍ലമെന്റ് : പ്രചരണയാത്ര നടത്തി

 

ക്ഷീര വികസന വകുപ്പിന്റെയും, ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മില്‍മ ക്ഷീരോല്‍പ്പാദന യൂണിയനുകള്‍, കേരള വെറ്ററനറി യൂണിവേഴ്സിറ്റി, മൃഗസംരംക്ഷണ വകുപ്പ് കെഎല്‍ഡി ബോര്‍ഡ്, കേരള ഫീഡ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ക്ഷീരകര്‍ഷക പാര്‍ലമെന്റ് 2019 സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ജില്ലയില്‍ പ്രചരണം നടത്തുന്നതിന് പ്രചരണ വാഹനമായ അതിജീവനയാനം യാത്ര നടത്തി. അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച പ്രചരണ വാഹനത്തിന്റെ യാത്ര തിരുവല്ല കടപ്രയില്‍ അവസാനിച്ചു. പന്തളം കുരമ്പാല, കോഴഞ്ചേരി, പുല്ലാട്-കോയിപ്രം, മല്ലപ്പളളി-വളളമല എന്നിവിടങ്ങളില്‍ പ്രചരണ വാഹനത്തിന് സ്വീകരണം നല്‍കി. 

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ മുണ്ടപ്പള്ളി തോമസ്, അടൂര്‍ ക്ഷീരവ്യവസായ സംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റ് ചെയര്‍മാന്‍ ഡി സജി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ ബിജു വര്‍ഗീസ്, ക്ഷീരസഹകരണ സംഘം പ്രതിനിധി ജോബോയ് ജോസഫ്, രാകേഷ് കുമാര്‍, എസ് അഖില്‍, എല്‍ മീര, രാജു ജോണ്‍, ശോഭ കുമാരി, സത്യന്‍, പി കെ വര്‍ഗീസ്, കെ സേതുകുമാര്‍, സി പി രാമചന്ദ്രന്‍ നായര്‍, വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                   (പിഎന്‍പി 561/19)

date