കല്‍പ്പറ്റ ഗവ.കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം നാളെ
നവീകരിച്ച കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജ് ഓഡിറ്റോറിയം നാളെ (ഫെബ്രുവരി 16) രാവിലെ 11ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ സി.കെ ശശീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ നിര്‍മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജിത്ത് റിപോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍, പ്രിന്‍സിപ്പാള്‍ ഡോ. വി അനില്‍ തുടങ്ങിയവര്‍ സംസാരിക്കും.
നവീകരിച്ച ഓഡിറ്റോറിയത്തില്‍ എക്കോ ഡിജിറ്റല്‍ സൗണ്ട് പ്രൂഫിങ്, ലൈറ്റിങ്, പാനലിങ് വര്‍ക്ക്, മനോഹരമായ കര്‍ട്ടനുകള്‍, സ്റ്റേജ് സൈറ്റിങ്സ് എന്നിവ ഒരുക്കിയിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കും.
- Log in to post comments