ചുമര്‍ചിത്രരചനാ വെക്കേഷന്‍ കോഴ്‌സ്
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ 25 പ്രവര്‍ത്തി ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചുമര്‍ചിത്രരചനാ വെക്കേഷന്‍ കോഴ്‌സ് നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നും താത്പര്യമുള്ള സ്‌കൂളുകള്‍, ഗ്രന്ഥശാലകള്‍, ക്ലബുകള്‍, സന്നദ്ധ സാമൂഹിക സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 2019 ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ചുമര്‍ചിത്രകലാ മാതൃകാ രചന, ഡിസൈന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ചുമര്‍ചിത്രപ്രദര്‍ശനവും ചുമര്‍ചിത്രരചനാ മത്സരവും നടത്തും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വാസ്തുവിദ്യാ ഗുരുകുലം സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ട് ബാച്ചുകളിലായി കോഴ്‌സുകള്‍ നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 19. അപേക്ഷാഫോറം www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0468 2319740, 9847053293, 9947739442. (പിഎന്‍പി 572/19)
- Log in to post comments