സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാടനം ഇന്ന് (16)
തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (16ന്) വൈകിട്ട് മൂന്നിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. പത്തനംതിട്ട സ്റ്റേഡിയത്തിന് സമീപമുള്ള സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷത വഹിക്കും.
തീര്‍ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 133 ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന് 85.22 കോടി രൂപ വകയിരുത്തി കേന്ദ്രം സ്പിരിച്വല്‍ സര്‍ക്യൂട്ടിന് രൂപം നല്‍കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ 19 ആരാധനാലയങ്ങളെ തിരഞ്ഞെടുക്കുകയും 10.72 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികളുടെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനമാണ് ഇന്ന് നടക്കുക. തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍, ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗര്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ, കവിയൂര്‍ മഹാദേവക്ഷേത്രം, കോട്ടാങ്ങല്‍ മുസ്ലിം ജമാഅത്ത്, ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം അടൂര്‍, അടൂര്‍ മുസ്ലിം ജമാഅത്ത് ട്രസ്റ്റ്, കുമ്പനാട് ഇന്ത്യന്‍ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഹെബ്രോണ്‍, ചെറുകോല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളി, റാന്നി തൃക്കോമല നൂര്‍ മുഹമ്മദീയ ജുമാ മസ്ജിദ്, വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചന്ദനപ്പള്ളി-ഒറ്റതേക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി, ചിറ്റാര്‍ 86 ജുമാ മസ്ജിദ്, കുന്നങ്കര ശബരീശരണാശ്രമം, ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്, നിരണം സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി, പത്തനംതിട്ട ജുമാ മസ്ജിദ്, പടുതോട് ശ്രീ അയ്യപ്പ ട്രസ്റ്റ്, നിരണം തൃക്ക്പലീശരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം എന്നീ ആരാധനാലയങ്ങളെയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ചടങ്ങില്‍ സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ വീണാജോര്‍ജ്, മാത്യു.ടി.തോമസ്, അടൂര്‍ പ്രകാശ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, കേരള ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, പത്തനംതിട്ട നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഏബല്‍ മാത്യു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 573/19)
- Log in to post comments