ഇലവുംതിട്ട പോലീസ് സ്റ്റേഷന് ഉദ്ഘാടനം നാളെ (17)
ജില്ലയ്ക്ക് പുതുതായി അനുവദിച്ച ഇലവുംതിട്ട പോലീസ് സ്റ്റേഷന് നാളെ (17) ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വനംമന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പോലീസ് മേധാവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ അനില്‍, എം.ബി.സത്യന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്, കലാ അജിത്ത്, ജില്ലാ പഞ്ചായത്തംഗം വിനീതാ അനില്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പോലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 579/19)
- Log in to post comments