Skip to main content

ക്ഷീരവികസന മേഖലയിലെ സ്വയംപര്യാപ്തത സര്‍ക്കാര്‍ ലക്ഷ്യം   ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

ക്ഷീരവികസന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ 2018-2019 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അടൂര്‍ ഗവ. ബോയിസ് ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച സ്റ്റുഡന്‍സ് ഡയറി ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് ക്ഷീരവികസനമേഖലയുടെ സാധ്യതകളും, തൊഴിലവസരങ്ങളും പരിചയപ്പെടുത്തുക, കാര്‍ഷികവൃത്തിയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് സ്റ്റുഡന്‍സ് ഡയറി ക്ലബിന്റെ ലക്ഷ്യം. 

ജില്ലാപഞ്ചാത്ത് അംഗം റ്റി.മുരുകേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ എ.പി ജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശാ ഷാജി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ കൊച്ചുപാപ്പി, സ്‌കൂള്‍ വികസനസമിതി കണ്‍വീനര്‍ ആര്‍ തുളസീധരന്‍പിളള, സ്‌കൂള്‍ പ്രന്‍സിപ്പല്‍ എ നജിമുന്നീസ,പിറ്റിഐ പ്രസിഡന്റ് കെ ഹരിപ്രസാദ് തടങ്ങിയവര്‍ പങ്കെടുത്തു.                    (പിഎന്‍പി 582/19)

date