Skip to main content

അടൂര്‍ മണ്ഡലത്തില്‍ പതിനാലു കോടിയുടെ  റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി : ചിറ്റയം ഗോപകുമാര്‍ എംഎല്‍എ 

 

അടൂര്‍ മണ്ഡലത്തില്‍ പതിനാല് കോടി രൂപയുടെ റോഡ് നിര്‍മാണ പ്രവര്‍ ത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. പറക്കോട്- ഐവര്‍കാല റോഡിന് മൂന്ന് കോടി രൂപയും, പറക്കോട്-ചിരണിക്കല്‍ റോഡിന് മൂന്ന് കോടിയും, കരുവാറ്റ-തട്ട റോഡിന് രണ്ട് കോടിയും, തടത്തില്‍ മണക്കാല റോഡിന് ഒന്നരക്കോടിയും, ഇ.വി റോഡിന് രണ്ട് കോടിയും, പട്ടംതറ- ഒറ്റത്തേക്ക് റോഡിന് ഒന്നരക്കോടിയും, കൊടുമണ്‍-അങ്ങാടിക്കല്‍ റോഡിന് ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വേഗത്തില്‍ ഇത്രയും തുക അനുവദിച്ചതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നല്‍കിയതായും എംഎല്‍എ അറിയിച്ചു.                            (പിഎന്‍പി 605/19)

date