Skip to main content

ടിവെള്ള പൈപ്പ് മാറ്റിയിടുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

അടൂര്‍ കെ.പി റോഡ് വികസനത്തിനും, കുടിവെള്ള പൈപ്പ് മാറ്റിയിടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ 14.45 കോടി രൂപ നല്‍കിയിട്ടും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു എംഎല്‍എ. 2016ല്‍ നിയമസഭയില്‍ സബ്മിഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ 11 കോടി രൂപ അനുവദിച്ച് പുതിയ ഡക്ടൈല്‍ അയണ്‍ പൈപ്പുകള്‍ വാങ്ങിയത്. റോഡ് കുഴിച്ച് പൈപ്പ് ഇടുന്നതിനായി പൊതുമരാമത്ത് വകുപ്പിന് 5.45 കോടി രൂപ അടയ്ക്കേണ്ടത് ആവശ്യമായിരുന്നു. അതിന് വേണ്ടി ജലവിഭവകുപ്പ് മന്ത്രിയായിരുന്ന മാത്യു.ടി.തോമസിന് നിവേദനം നല്‍കുകയും അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പൈപ്പ് മാറ്റിയിടുന്ന ജോലികള്‍ അനന്തമായി നീണ്ടുപോയതിനെ തുടര്‍ന്ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. ഫെബ്രുവരി 10നകം പൈപ്പുകള്‍ പൂര്‍ണമായി മാറ്റിയിടണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തുവെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലയെന്നതാണ് യാഥാര്‍ത്ഥ്യമെന്നും എം.എല്‍.എ പറഞ്ഞു. (പിഎന്‍പി 673/19)

date