Skip to main content

വിജ്ഞാനവും കൗതുകവുമുണര്‍ത്തി വനിതാ ശിശു വികസന വകുപ്പ് സ്റ്റാള്‍

 

  വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിയുടെ പരിധിയില്‍ നല്‍കുന്ന സേവങ്ങളും, പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കി ക്രമീകരിച്ച വിജ്ഞാനവും കൗതുകവുമുണര്‍ത്തുന്ന സ്റ്റാള്‍ ഏറെ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭ ഇടത്താവളത്തില്‍ അങ്കണവാടികള്‍ നല്‍കുന്ന പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന സപ്ലിമെന്ററി ന്യൂട്രിഷന്‍, ഐസിഡിഎസ് വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് വിശദീകരിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. റാന്നി ഐസിഡിഎസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ചാലക്കയം വനമേഖലയിലെ ആദിവാസി ഊരുകളില്‍ നടത്തി വരുന്ന വിവിധ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും പ്രളയാനന്തര പഠനോത്സവവുമായി ബന്ധപ്പെട്ട വിവിധ ഇനം പ്രദര്‍ശനങ്ങളും  സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ അങ്കണവാടി പ്രവര്‍ത്തകരുടെയും ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം സ്റ്റാളിനെ കൂടുതല്‍  ശ്രദ്ധേയമാക്കുന്നു.                       (പിഎന്‍പി 701/19

date