Post Category
കെയര്‍ഹോം ഭവനിര്‍മാണ പദ്ധതി പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കാല്‍ദാനം ജില്ലാതല ഉദ്ഘാടനം ഇന്ന് (26)
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കെയര്‍ഹോം പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (26) നടക്കും. കോഴഞ്ചേരി തെക്കേമല എംജിഎം ആഡിറ്റോറിയത്തില്‍ വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ വനംമന്ത്രി അഡ്വ.കെ.രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ മാത്യു ടി.തോമസ്, അടൂര്‍ പ്രകാശ്, രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 710/19)
date
- Log in to post comments