Skip to main content
മേള സന്ദര്ശിക്കാനെത്തിയ പെരുവ റോയല് റൈഡേഴ്സ് ടീം

മേള സന്ദര്‍ശിച്ച് റോയല്‍ റൈഡേഴ്സ്

 

സര്ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡി ഗ്രൗണ്ടില്നടന്നുവരുന്ന നിറവ് പ്രദര്ശന, വിപണനമേള സന്ദര്ശിക്കാന്ഞായറാഴ്ച വ്യത്യസ്തമായ ഒരു സംഘം എത്തി. 15 ബുള്ളറ്റുകളിലായി മേളകാണാന്എത്തിയത് തലയോലപ്പറമ്പ് പെരുവ റോയല്റൈഡേഴ്സ് ക്ലബ്ബ് അംഗങ്ങളാണ് . റോഡ് സുരക്ഷാ സന്ദേശമുയര്ത്തി വര്ഷത്തില്നാല് റൈഡുകളാണ് ക്ലബ്ബംഗങ്ങള്നടത്തുന്നത്. അയല്വാസികളും സുഹൃത്തുക്കളുമായ 17 അംഗങ്ങളാണ് ക്ലബ്ബിലുള്ളത്. ഇവരില്പ്രവാസി ജീവിതം മതിയാക്കി എത്തിയവരും സര്ക്കാര്ജോലിക്കാരും ബിസിനസുകാരും ഉള്പ്പെടുന്നു.  2019ലെ ആദ്യ ഗൈഡില്തൊമ്മന്കുത്ത് വെള്ളച്ചാട്ടം ആസ്വദിച്ചതിനും

 

               ഇടുക്കി ജലാശയത്തില്ബോട്ടിംഗ് നടത്തിയതിനും  ശേഷമാണ് ഇവര്നിറവ് മേള സന്ദര്ശിക്കാനെത്തിയത്. അപൂര്വ്വ ഉല്പ്പന്നങ്ങള്വാങ്ങുവാനും കാണുവാനുമുള്ള അവസരമാണ് മേള ഒരുക്കിയിരിക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് ബിജു ചാക്കപ്പള്ളി പറഞ്ഞു.

തേന്‍, ചന്ദനതൈലം ഉള്പ്പെടെയുള്ള വനവിഭവങ്ങള്‍, തേയിലപ്പൊടി തുടങ്ങിയവ വാങ്ങിയും എക്സൈസിന്റെ സ്റ്റാളില്ലഹരിക്കെതിരെ ത്രോ എറിഞ്ഞും സന്ദേശമെഴുതിയതിനും ശേഷവുമാണ് ഇവര്മടങ്ങിയത്.

date