മേള സന്ദര്‍ശിച്ച് റോയല്‍ റൈഡേഴ്സ്
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്നുവരുന്ന നിറവ് പ്രദര്‍ശന, വിപണനമേള സന്ദര്‍ശിക്കാന്‍ ഞായറാഴ്ച വ്യത്യസ്തമായ ഒരു സംഘം എത്തി. 15 ബുള്ളറ്റുകളിലായി മേളകാണാന്‍ എത്തിയത് ് തലയോലപ്പറമ്പ് പെരുവ റോയല്‍ റൈഡേഴ്സ് ക്ലബ്ബ് അംഗങ്ങളാണ് . റോഡ് സുരക്ഷാ സന്ദേശമുയര്‍ത്തി വര്‍ഷത്തില്‍ നാല് റൈഡുകളാണ് ഈ ക്ലബ്ബംഗങ്ങള്‍ നടത്തുന്നത്. അയല്‍വാസികളും സുഹൃത്തുക്കളുമായ 17 അംഗങ്ങളാണ് ക്ലബ്ബിലുള്ളത്. ഇവരില്‍ പ്രവാസി ജീവിതം മതിയാക്കി എത്തിയവരും സര്‍ക്കാര്‍ ജോലിക്കാരും ബിസിനസുകാരും ഉള്‍പ്പെടുന്നു. 2019ലെ ആദ്യ ഗൈഡില്‍ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം ആസ്വദിച്ചതിനും
ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് നടത്തിയതിനും ശേഷമാണ് ഇവര്‍ നിറവ് മേള സന്ദര്‍ശിക്കാനെത്തിയത്. അപൂര്‍വ്വ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും കാണുവാനുമുള്ള അവസരമാണ് മേള ഒരുക്കിയിരിക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് ബിജു ചാക്കപ്പള്ളി പറഞ്ഞു.
തേന്‍, ചന്ദനതൈലം ഉള്‍പ്പെടെയുള്ള വനവിഭവങ്ങള്‍, തേയിലപ്പൊടി തുടങ്ങിയവ വാങ്ങിയും എക്സൈസിന്റെ സ്റ്റാളില്‍ ലഹരിക്കെതിരെ ത്രോ എറിഞ്ഞും സന്ദേശമെഴുതിയതിനും ശേഷവുമാണ് ഇവര്‍ മടങ്ങിയത്.
- Log in to post comments