സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സമാപനം ഇന്ന് (27ന്)
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ക്ക് ഇന്ന് (27) സമാപനം. പത്തനംതിട്ട നഗരസഭയുടെ ഇടത്താവള മൈതാനത്ത് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, എഡിഎം പി.റ്റി. ഏബ്രഹാം, നഗരസഭാധ്യക്ഷരായ ഗീതാ സുരേഷ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ഷൈനി ബോബി, റ്റി.കെ.സതി, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, ഫോക്ക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, ലേബര്‍ ഫെഡ് ചെയര്‍മാന്‍ അഡ്വ.മണ്ണടി അനില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.റ്റി.കെ.ജി.നായര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നഗരസഭാ വൈസ്ചെയര്‍മാന്‍ എ.സഗീര്‍, മുന്‍ എംഎല്‍എ കെ.സി രാജഗോപാല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, ബാബുജോര്‍ജ്, അശോകന്‍ കുളനട, അലക്സ് കണ്ണമല തുടങ്ങിയവര്‍ പങ്കെടുക്കും. വൈവകിട്ട് ആറ് മുതല്‍ മലപ്പുറം സംസ്‌കൃതിയുടെ പാവനാടകവും ഏഴു മുതല്‍ വവ്വാക്കാവ് യൗവന അവതരിപ്പിക്കുന്ന -പൊട്ടന്‍ നാടകവും അരങ്ങേറും.
- Log in to post comments