Skip to main content

വികസന സെമിനാര്‍ ഇന്ന്

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ 10ന് മാനന്തവാടി നിയോജക മണ്ഡലം വികസനവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.  മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് അധ്യക്ഷത വഹിക്കും.  ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്വാഗതവും  തഹസില്‍ദാര്‍ ബി. അഫ്‌സല്‍ നന്ദിയും പറയും.  പട്ടികവര്‍ഗ്ഗ വികസന വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടര്‍ ഇ.ജി.ജോസഫ്, കില ഫാക്കല്‍റ്റി മംഗലശേരി നാരായണന്‍ എന്നിവര്‍ ക്ലാസെടുക്കും. ഉച്ചയ്ക്ക് 1.30 ന് വിവിധ കലാപരിപാടികളും 2 മുതല്‍ 2.30 വരെ ഗ്രൂപ്പ് ചര്‍ച്ചയും നടക്കും.

date