ആയിരം ദിനാഘോഷം; സമാപനം ഇന്ന്
ഫെബ്രുവരി 20 മുതല്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഇന്ന് സമാപിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10.30 മുതല്‍ സുസ്ഥിര വയനാടും ലഘു സംരംഭങ്ങളും എന്ന വിഷയത്തില്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ. സച്ചിദാനന്ദന് വിഷയം അവതരിപ്പിക്കും. വൈകീട്ട് 6.30ന് കെപിഎസി അവതരിപ്പിക്കുന്ന മഹാകവി കാളിദാസന് നാടകം അരങ്ങേറും. ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രദര്‍ശനമേളയും സെമിനാറും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
- Log in to post comments