Skip to main content

പ്രവാസി പരാതിപരിഹാര കമ്മിറ്റി യോഗം ചേര്‍ന്നു

 

ജില്ലാ പ്രവാസി പരാതിപരിഹാര കമ്മിറ്റിയുടെ മൂന്നാമത് യോഗം കളക്ടറേറ്റില്‍ എഡിഎം പി.റ്റി.എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രതിനിധി ആര്‍.കെ.സന്തോഷ്, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പ്രതിനിധി ദിഷ ആര്‍.വേണുഗോപാല്‍, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ എ.ബി.അനീഷ്, സര്‍ക്കാര്‍ പ്രതിനിധികളായ പീറ്റര്‍ മാത്യു വല്യത്ത്, സുധ രഞ്ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്രവാസി പരാതിപരിഹാര കമ്മിറ്റിയില്‍ ലഭിച്ച രണ്ട് പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി.       (പിഎന്‍പി 739/19)

date