Skip to main content

മ്യൂറല്‍ പെയിന്റിംഗിന് കോഴ്‌സിന് അപേക്ഷിക്കാം

 

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന ദ്വിവത്സര ഡിപ്ലോമ ഇന്‍ മ്യൂറല്‍ പെയിന്റിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10 സീറ്റുകളാണുള്ളത്. അഡ്മിഷന്‍ ഫീസ് 5000 രൂപയും ജിഎസ്റ്റിയുമാണ്. കോഴ്‌സ് ഫീസ് ഇല്ല. വ്യവസ്ഥകള്‍ക്ക് വിധേയമായി പഠിതാക്കള്‍ക്ക് 3000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. 

എസ്എസ്എല്‍സിയും വാസ്തുവിദ്യാഗുരുകുലത്തില്‍ നിന്നും ലഭിച്ച ഒരു വര്‍ഷ മ്യൂറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധിയില്ല. അപേക്ഷാഫോറം www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരം ഓഫീസില്‍ നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0468 2319740, 9847053293, 9947739442.                                     (പിഎന്‍പി 740/19) 

date