Skip to main content

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

 

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്‌സ് ആരംഭിക്കുന്നു.  30 സീറ്റുകളാണുള്ളത്. കോഴ്‌സ് ഫീസ് 25000 രൂപയും ജിഎസ്റ്റിയുമാണ്. 

ഐറ്റിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ കെജിസിഇ സിവില്‍ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് ആണ് യോഗ്യത. പ്രായപരിധിയില്ല. അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരം ഓഫീസില്‍ നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 0468 2319740, 9847053293, 9947739442.                (പിഎന്‍പി 741/19) 

date