Post Category
പരമ്പരാഗത വിശ്വകര്‍മ തൊഴിലാളികള്‍ക്ക് പെന്ഷന് അപേക്ഷിക്കാം
പരമ്പരാഗത വിശ്വകര്‍മ തൊഴിലാളികള്‍ക്ക് പെന്ഷന് അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട 60 വയസ് പൂര്‍ത്തിയായ ആശാരിമാര് (മരം, ഇരുമ്പ്, കഷ്ട്), സ്വര്‍ണപണിക്കാര്‍, മൂശാരിമാര്‍ എന്നിവര്‍ അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം മുമ്പ് ആനുകൂല്യം ലഭിച്ചവരും ഏതെങ്കിലും ക്ഷേമ പെന്ഷന് ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ മാര്‍ച്ച് 10ന് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരം www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. (പിഎന്‍പി 745/19)
date
- Log in to post comments