Skip to main content

കന്നുകാലി സെന്‍സെസ്  മാര്‍ച്ച് ഒന്നുമുതല്‍ 

 

 

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഇരുപതാമത് കന്നുകാലി സെന്‍സെസ് മാര്‍ച്ച് 1 മുതല്‍  മെയ് 31 വരെ നടക്കും. സെന്‍സെസിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 1 ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി.നസീമ അദ്ധ്യക്ഷത വഹിക്കും. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കന്നുകാലി സെന്‍സെസ് നടത്തുന്നത്. ജില്ലയില്‍ സെന്‍സെസ് പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. മൃഗസംരക്ഷണ വകുപ്പിലെ 106 ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരാണ് കണക്കെടുപ്പിനെത്തുക. പഞ്ചായത്തു തലത്തിലുള്ള 29 വെറ്ററിനറി ഡോക്ടര്‍മാര്‍ കണക്കെടുപ്പിന് മേല്‍നോട്ടം വഹിക്കും. മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈനായാണ് വിവരശേഖരണം നടത്തുന്നത്. എന്യൂമറേറ്റര്‍മാരായ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാരായ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി.  കന്നുകാലികള്‍ വിവിധയിനം വളര്‍ത്തുപക്ഷികള്‍, പന്നികള്‍, തെരുവുനായ്ക്കള്‍, നാട്ടാനകള്‍, മറ്റു മൃഗങ്ങള്‍, മല്‍സ്യസമ്പത്ത്  എന്നിവയുടെയെല്ലാം കണക്കും ശേഖരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷയായുള്ള മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ തലത്തില്‍ സെന്‍സെസ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഓരോ വീടും സന്ദര്‍ശിക്കുന്ന വേളയില്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

date