ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണോദ്ഘാടനം മാര്‍ച്ച് രണ്ടിന്
കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് രണ്ടിനു രാവിലെ 11ന് വ്യവസായ, കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എം പി വീരേന്ദ്രകുമാര്‍ എംപി, എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു തുടങ്ങിയവര്‍ പങ്കെടുക്കും.
കല്‍പ്പറ്റ നഗരസഭയുടെ അധീനതയിലുള്ള അഞ്ചേക്കര്‍ ഭൂമിയിലാണ് 36.87 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. മേപ്പിള്‍ വുഡ് ഫ്‌ളോറിങ്, ഗ്യാലറി, വിഐപി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫിസ് മുറി, മെഡിക്കല്‍ റൂം, കളിക്കാര്‍ക്കും കായിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള മുറികള്‍, കഫറ്റേരിയ, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള സ്‌റ്റേഡിയത്തില്‍ നീന്തല്‍ക്കുളം, പരിശീലനക്കുളം, ഓഫിസ് ബ്ലോക്ക്, മഴവെള്ള സംഭരണി എന്നിവയുമുണ്ടാവും.
- Log in to post comments