Post Category
ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം
തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്പോർട്സ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് താരമായ സമരേഷ് 2002 ലെ അർജ്ജുന അവാർഡ് ജേതാവാണ്.
സി ആർ പി എഫ്-ലെ പ്രമോദ് ഗെയ്ക്ക്വാഡ് വെള്ളി മെഡലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ അനുരോധ് സിങ്ങ് റാണ വെങ്കലമെഡലും നേടി. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ചിലും മൂക്കുന്നിമല ഫയറിങ്ങ് റേഞ്ചിലുമായി നടക്കുന്ന മത്സരങ്ങൾ മാർച്ച് നാലിനു സമാപിക്കും.
പി.എൻ.എക്സ്. 767/19
date
- Log in to post comments