Skip to main content

ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ്; സമരേഷിന് ആദ്യസ്വർണ്ണം

 

 തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്‌പോർട്‌സ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ പുരുഷ - വ്യക്തിഗത  ഇനത്തിൽ സമരേഷ് ജുങ്ങ് സ്വർണം നേടി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി  ഫോഴ്‌സ് താരമായ സമരേഷ് 2002 ലെ അർജ്ജുന അവാർഡ് ജേതാവാണ്.

സി ആർ പി എഫ്-ലെ പ്രമോദ് ഗെയ്ക്ക്‌വാഡ് വെള്ളി മെഡലും  സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി  ഫോഴ്‌സിലെ  അനുരോധ് സിങ്ങ് റാണ വെങ്കലമെഡലും      നേടി. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ചിലും മൂക്കുന്നിമല ഫയറിങ്ങ് റേഞ്ചിലുമായി നടക്കുന്ന മത്സരങ്ങൾ മാർച്ച് നാലിനു സമാപിക്കും.

പി.എൻ.എക്സ്. 767/19  

date