മീത്തുംചാല്‍-മുക്കൂട്ടുതറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (1)
റാന്നിയുടെ കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന മലയോര പാതയായ മീത്തുംചാല്‍-മുക്കൂട്ടുതറ റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് വെച്ചൂച്ചിറയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വഹിക്കും. റാന്നി നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന 31.5 കി.മീ നീളമുള്ള റോഡ് പുനരുദ്ധാരണത്തിനായി 40 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കൊറ്റനാട് പഞ്ചായത്തിലെ മീത്തുംചാലില്‍നിന്ന് ആരംഭിച്ച് അങ്ങാടി പേട്ട ജംഗ്ഷന്‍ വരെ എത്തിയതിനുശേഷം ഇട്ടിയപ്പാറയിലെ രണ്ട് ബൈപ്പാസുകളും ഈറോഡില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് പഴവങ്ങാടി പഞ്ചായത്തിലെ മന്ദമരുതിയില്‍ നിന്നും ആരംഭിച്ച് വെച്ചൂച്ചിറ വഴി കനകപ്പലം വരെയും തുടര്‍ന്ന് വെച്ചൂച്ചിറ-ചാത്തന്‍തറ-കൊല്ലമുള -മുക്കൂട്ടുതറ വരെയും നീണ്ടുകിടക്കുന്നു.
അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന റോഡിന് 5.5 മീറ്റര്‍ വീതിയില്‍ ബി എംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യും. ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡ് വീതി വര്‍ദ്ധിപ്പിച്ചും കലുങ്കുകള്‍ സ്ഥാപിച്ചും വളവു നിവര്‍ത്തിയുമാണ് പുനരുദ്ധാരണം നടത്തുന്നത്. (പിഎന്‍പി 765/19)
- Log in to post comments