Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

 

ജില്ലയിലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തയാറാക്കിയ റേഷന്‍ കാര്‍ഡുകളില്‍ ഉടമകള്‍ ഇനിയും കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുകളുടെ വിവരം താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെട്ട് മാര്‍ച്ച് ആറിനകം റേഷന്‍ കാര്‍ഡ് കൈപ്പറ്റണം. അല്ലാത്തപക്ഷം കൈപ്പറ്റാത്ത കാര്‍ഡുകള്‍ റദ്ദാക്കപ്പെടും. റദ്ദാക്കിയ കാര്‍ഡുകളില്‍പ്പെട്ടവര്‍ പിന്നീട് അപേക്ഷ നല്‍കിയാല്‍ അവരില്‍ നിന്നും പഴയ കാര്‍ഡ് അച്ചടിക്കുന്നതിന് ചെലവായ തുക പിഴയായി ഈടാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.                     (പിഎന്‍പി 772/19)

date