പ്രളയം നഷ്ടപ്പെടുത്തിയ വീടിനുപകരം സര്‍ക്കാര്‍ വീടേറ്റുവാങ്ങി ഗുണഭോക്താക്കള്‍.
പ്രളയം നഷ്ടപ്പെടുത്തിയ വീടിനു പകരം കെയര്‍ ഹോമിലൂടെ ലഭിച്ച പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ ഏഴു കുടുംബങ്ങള്‍ക്കിത് സ്വപ്ന സാഫല്യ നിമിഷം. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേളയില്‍ നടന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. പുതിയ വീട്ടിലേക്കു താമസം മാറുന്ന
ഈ ഏഴു കുടുംബങ്ങള്‍ക്കും സഹകരണൂ വകുപ്പിന്റെ സമ്മാനമായി നല്കുന്ന റെഫ്രിജറേറ്ററിന്റെ താക്കോലും മന്ത്രി വിതരണം ചെയ്തു.
കാരിക്കോട് കോതായികുന്നേല്‍ ജബ്ബാര്‍ മുഹമ്മദ്, പെരുവന്താനം കിഴക്കേപറമ്പില്‍ കെ.പി പ്രിയദേവന്, പാറത്തോട് റ്റി.പി. സാവിത്രി, ആല്‍പ്പാറ വെള്ളാങ്കല്‍ അംബിക, കീരിത്തോട് നിരവത്ത് മോഹനന് രാമന്‍കുട്ടി , ഈട്ടിത്തോപ്പ് മേലേട്ട് വിനോദ് , വെള്ളത്തൂവല്‍ ശല്യംപാറ ഇബ്രാഹിം എന്നിവരാണ് മന്ത്രിയില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.
കെ എസ് ആര് ടി സി ഡയറക്ടര്‍ സി.വി.വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ബി.സുഷമകുമാരി, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്.രാജേഷ്, കെ.ദീപക്, ടി.സി.രാജശേഖരന്, സണ്ണി മാത്യു, അസി.രജിസ്ട്രാര്‍ പ്ലാനിങ് എം.കെ.സുരേഷ്കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്.ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments