എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
എലമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന് മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ ബിരുദം, അല്ലെങ്കില്‍ ഇക്ക്ണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്കില്‍സില്‍ ട്രെയിനിങ് രണ്ടു വര്‍ഷം നേടി പ്രവൃത്തിപരിചയത്തോടെ ഡിപ്ലോമ / ബിരുദമുള്ളവര്‍, സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍മാരില്‍ ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്കില്‍സില്‍ ട്രെയിനിങ് നേടിയവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് പരിജ്ഞാനവും അടിസ്ഥാന കംപൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. താല്പര്യമുള്ളവര് മാര്‍ച്ച് ആറിന് രാവിലെ 10 ന് അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐ.യില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
- Log in to post comments