Skip to main content

തൊഴിലുറപ്പ് പദ്ധതി  സമയം ക്രമീകരിച്ചു

 

വര്‍ധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ വിശ്രമം അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരാതെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ പ്രവൃത്തി സമയം പുനക്രമീകരിക്കാം. കൂടാതെ പ്രവൃത്തിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള ഷെഡ്, കുടിവെള്ളം, പ്രഥമ ശുശ്രൂഷാ കിറ്റ് എന്നിവ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.                     (പിഎന്‍പി 819/19)

date