Skip to main content

വയോജന നയം-വയോജന സംരക്ഷണം ബോധവത്ക്കരണം നടത്തി

 

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വയോജന നയം-വയോജന സംരക്ഷണം എന്ന വിഷയത്തില്‍ ബോധവത്ക്കരണ പരിപാടി നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലീലാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വയോജന സംരക്ഷണം യുവതലമുറയുടെ സമീപനംഎന്ന വിഷയത്തില്‍ സബ്ജഡ്ജ് ആര്‍.ജയകൃഷ്ണന്‍ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീംഗം, പ്രിന്‍സിപ്പല്‍ എസ്.റജീന, ഗവണ്‍മെന്റ് ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.                (പിഎന്‍പി 822/19)

date