Post Category
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
സംസ്ഥാനത്ത് ഉണ്ടായ പ്രളയം കനത്ത നാശം വിതച്ച സാഹചര്യത്തിൽ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി വിവിധ സഹായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. പ്രളയാനന്തര സഹായ നടപടികളുടെ ഭാഗമായി വ്യവസായ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന എടുത്തിട്ടുള്ള മാർജിൻ മണി വായ്പയിൽ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ വായ്പയിലും പിഴ പലിശ പൂർണ്ണമായും സാധാരണ പലിശ ഇനത്തിലെ 50 % തുകയും ഇളവ് അനുവദിച്ചിരിക്കുന്നു. 30-04-2019 നകം വായ്പകളുടെ മാർജിൻ മണി കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ച് തീർക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രം - 04936 202485, താലൂക്ക് വ്യവസായ ഓഫീസുകൾ, വൈത്തിരി - 9447111677 - മാനന്തവാടി – 9496156739
date
- Log in to post comments