Skip to main content

റേഷൻ കാർഡ് വിതരണം

 

ബത്തേരി താലൂക്കിൽ  പുതിയ റേഷൻ കാർഡിനായി അപേക്ഷിച്ചവരിൽ 3500 മുതൽ 4000 വരെ ടോക്കൺ നമ്പർ ലഭിച്ചവർക്ക്  മാർച്ച് 14 നും 4001 മുതൽ 4500 വരെയുള്ളവർക്ക്്  19നും 4501  മുതൽ 5000 വരെയുള്ളവർക്ക് 23നും സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ച്  റേഷൻ കാർഡ് വിതരണം നടത്തുന്നതാണ് . അപേക്ഷകർ പേരുൾപ്പെട്ട പഴയ റേഷൻ കാർഡും, ടോക്കൺ നമ്പരും (ഫീസ്: പൊതുവിഭാഗം, സബ്‌സിഡി  റേഷൻ കാർഡൊന്നിന് -100 രൂപയും, മുൻഗണനാ, എഎവൈ കാർഡൊന്നിന് 50രൂപയും  )  ഹാജരാക്കേണ്ടതാണ്. പുതിയ കാർഡിനുളള ടോക്കൺ നമ്പർ 5001 മുതലുളള അപേക്ഷകളുടെ വിതരണ  തീയതി പിന്നീട് അറിയിക്കുന്നതാണ്. 

 

date