Skip to main content

അന്തര്‍ദേശീയ വനിതാദിനം : ശില്പശാല നടത്തി

 

സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സ്ത്രീ ശാക്തീകരണ, ആരോഗ്യ പദ്ധതിയായ സീതാലയം ജില്ലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളജികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായി ഇന്നലെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ശില്പശാല  നടത്തി. ഡോ.അലക്സാണ്ടര്‍ ജേക്കബ്, ഡോ.മായാറാണി സേനന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ഥിനികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ഉമ്മന്‍,  സീതാലയം ചാര്‍ജ്ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍, ഡോ.ബിജി ഡാനിയേല്‍, ഡോ.ശീതള്‍ സുഗതന്‍, ഡോ.കുമാരി അനിത, ഡോ.നെബു പി മാത്യു, കാതറിന്‍ മറിയം ശാമുവല്‍, ഡോ.ഷേര്‍ളി ബേബി, നിസാര്‍ എന്നിവര്‍ പങ്കെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, പന്തളം എന്‍എസ്എസ് കോളജ്, കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഇലന്തൂര്‍, ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഇലന്തൂര്‍, മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജ് കോന്നി, സഹോദരന്‍ അയ്യപ്പന്‍ സ്മാരക എസ് എന്‍ഡിപി യോഗം കോളജ് കോന്നി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.                   (പിഎന്‍പി 885/19)

 

 

date