Skip to main content

ദേശീയപാത അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം :  മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍-പാലക്കാട്‌ ദേശീയ പാതയിലെ മുളയം, മുടിക്കോട,്‌ പട്ടിക്കാട്‌ എന്നിവിടങ്ങളിലെ അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണ ചുമതലയുളള കെഎംസി കമ്പനിക്ക്‌ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. പൊതുമരാമത്ത്‌ വകുപ്പ്‌ റസ്റ്റ്‌ ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ്‌ കമ്മീഷന്റെ നിര്‍ദ്ദേശം. ഇത്‌ സംബന്ധിച്ച ഷാജി കോടങ്കണ്ടത്ത്‌ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ദേശീയപാത അതോറിറ്റി, സംസ്ഥാന പൊതുമരാമത്ത്‌ റോഡ്‌ വിഭാഗം, നിര്‍മ്മാണ ചുമതലയുളള കമ്പനി എന്നിവരില്‍ നിന്നും വാദം കേട്ടു. പണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ഈ ആഴ്‌ച തന്നെ ഉത്തരവിറക്കും. അപകട സാധ്യത മേഖലകളായതിനാല്‍ ഈ മൂന്നിടത്തും ടാറിങ്‌ ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിയാക്കാന്‍ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ്‌ വാക്കാല്‍ നിര്‍ദ്ദേശിച്ചു. ജയിലില്‍ പ്രതികള്‍ മരണപ്പെട്ട കേസുകളില്‍ രാസപരിശോധന റിപ്പോര്‍ട്ട്‌ ലഭിക്കാത്തതിനാല്‍ തീരുമാനമുണ്ടായില്ല. ഭര്‍ത്താവ്‌ കാനയില്‍ വീണ്‌ മരിച്ചതിന്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം തേടി മുളയം പളളിപ്പറമ്പില്‍ ഷീജ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ, തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരില്‍ നിന്ന്‌ വിശദീകരണം തേടി. സിറ്റിങ്ങില്‍ പരിഗണിച്ച 57 പരാതികളില്‍ 5 കേസുകള്‍ തീര്‍പ്പാക്കി. 8 കേസുകള്‍ ഉത്തരവിനായി മാറ്റി വച്ചു. അടുത്ത സിറ്റിങ്‌ ഏപ്രില്‍ 1 ന്‌ നടക്കും.

date