Post Category
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവനക്കാരുടെ വിവരം നല്‍കണം
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രൊഫോര്മ മാര്‍ച്ച് 14, 15 തീയ്യതികളില്‍ അതത് കാര്യാലയങ്ങളില്‍ എത്തിക്കും. പുരുഷ ജീവനക്കാരെ സംബന്ധിച്ച് വിവരങ്ങള്‍ വെളുത്ത നിറത്തിലുള്ള പ്രൊഫോര്മയിലും സ്ത്രീ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പിങ്ക് നിറത്തിലുള്ള പ്രൊഫോര്മയിലും ലഭ്യമാക്കണം. സ്ഥാപന മേധാവികള്‍ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ അതത് വില്ലേജുകളില്‍ മാര്‍ച്ച് 16 ന് നല്‍കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments