Post Category
ഹരിത തെരഞ്ഞെടുപ്പ് ; സിവില്‍ സ്റ്റേഷന് പരിസരം ശുചീകരിക്കും
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സാനിറ്റേഷന്‍ ആന്റ് ക്ലീനിംഗ് ടീം സിവില്‍ സ്റ്റേഷന് പരിസരം പരിശോധിച്ചു. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കുന്നതിനും ശുചീകരിക്കുന്നതിനും നിര്‍ദേശം നല്കി. ശുചീകരണം ഉറപ്പാക്കാന്‍ ജില്ലാതല ഉദ്യോദഗസ്ഥരുടെയും സര്‍വീസ് സംഘടനാ പ്രതിനിധികളുടെയും യോഗം ഇന്ന്( മാര്‍ച്ച് 16) കലക്ട്രേറ്റില്‍ ചേരും.
date
- Log in to post comments