Post Category
ജാഗ്രത: മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ തുറക്കും
പമ്പ ജലസേചന പദ്ധതിയിയുടെ മണിയാര്‍ ബാരേജിലെ മൂന്നും നാലും ഷട്ടറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മെയ് ആദ്യ പകുതിയില്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തും. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ അവസാനിക്കുന്നതുവരെ ജലസംഭരണിയിലേക്കുള്ള ആഗമന ജലം സംഭരണം കൂടാതെ പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തില്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറ•ുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പിഐപി സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. (പിഎന്‍പി 1036/19)
date
- Log in to post comments