ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യത; ജാഗ്രത പുലര്‍ത്തണം
ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ഏപ്രില്‍ ഇന്ന് (27) ന്യൂനമര്‍ദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് നാശം വിതയ്ക്കാനുള്ള സാധ്യതയുണ്ട്. ഏപ്രില്‍ 30ന് തമിഴ്നാട് തീരത്ത് പതിക്കുന്നതിനും കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴ പെയ്യുന്നതിനും സാധ്യതയുണ്ട്.
ഏപ്രില്‍ 29, 30, മെയ് ഒന്ന് തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ന്യുനമര്ദത്തിന്റെ പ്രഭാവത്തില്‍ ഏപ്രില്‍ 26 മുതല്‍ കേരളത്തില്‍ ശക്തമായ കാറ്റ് (മണിക്കൂറില്‍ 30-40 കി.മി മുതല്‍ ചില സമയങ്ങളില്‍ 50 കി.മി വരെ വേഗത്തില്‍) വീശുവാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അന്നേ ദിവസം എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം (ശക്തമായ മഴ), എന്നി ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു.
- Log in to post comments