Post Category
കളിമണ്‍പാത്ര നിര്‍മ്മാണതൊഴിലാളികള്‍ക്ക് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങളും www.bcdd,kerala.gov.in എന്ന വെബ് വിലാസത്തില്‍ ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവരും 60 വയസ്സ് കഴിഞ്ഞവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 25. ഫോണ്‍. 0495 2377786.
date
- Log in to post comments