Skip to main content

വനവത്കരണം തൈകള്‍ വിതരണത്തിന്

 

സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനത്തില്‍പ്പെട്ട മൂന്ന് ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായി.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷവത്കരണം നടത്തുന്നതിനായി തൈകള്‍ സൗജന്യമായി നല്‍കും.  ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.  ഫോണ്‍ ചുഴലി 8547603846, ബേഗൂര്‍ 8547603853, കുന്താണി 8547603850.  ഒ.ജി.ടി. സ്‌കീമില്‍ ഒരു വര്‍ഷം പ്രായമായ വലിയ കൂടത്തൈ തേക്ക്, വീട്ടി, ചന്ദനവും ബേഗൂര്‍ നഴ്‌സറിയില്‍ വില്‍പനയ്ക്ക് ഉണ്ട്.

date